സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പോരാട്ടത്തിന്റെ നാവ്

പ്രതിരോധത്തിൻ വഴിയേ

ഒരു ചെറു ജീവിതൻ മുമ്പി -
ലെത്ര നിസാരമീ മനുഷ്യ ജന്മം
ഉയരങ്ങളെത്ര താണ്ടിയാലുമി പ്രപഞ്ചത്തി-
നുമീശ്വരനും മുമ്പിലൊന്നുമല്ലൊ രാളുമല്ലൊരിക്കലും
ആറടിക്കുഴിയിലടങ്ങുന്നൊരുപിടി മണ്ണുമാത്രം
പ്രകൃതിയോടും സഹജീവികളോടും മല്ലിട്ടഴുക്കു-
പുരണ്ടകരങ്ങളിന്നിതാ കഴുകി തുടക്കുന്നു നാം
വെട്ടിപ്പിടിക്കുന്ന സ്വർഗങ്ങളൊരു ചീട്ടുകൊട്ടാരം പോൽ
തകർന്നടിയുമെന്ന് മന്ത്രിക്കുന്നു കാലവും
പ്രദർശന വസ്തുവായി പരിചരിച്ചൊരുമയാം
മുഖമിന്നൊരു മാസ്കിനാൽ മറക്കാൻ വിധിക്കപ്പെടുന്നു
അഴുകുമോരോ ജീവിതങ്ങളുമെന്നുച്ചത്തിലോതുന്നു പ്രകൃതി
പക്ഷികളെ പിടികൂടി കൂട്ടിലടച്ച നാമി-
ന്നൊരു പക്ഷിയെപ്പോൽ ജീവിത തടവറയിൽ
അനുസരണവും പ്രതിരോധവും ജീവിത പാഠമാക്കാൻ
അതിരുകളില്ലാതാക്കുന്നിതാ മഹാമാരി
ആടിത്തിമിർക്കും നിൻ മരണ നടനത്തിൻ മുമ്പി-
ലാഡംബരത്തിൻ വേഷം കെട്ടിയ ഞാനുമെൻ സോദരും സമം
എങ്കിലും ഒന്നെനിക്കറിയാം നിപ്പയെയും പ്രളയത്തെയും
തോൽപിച്ച ഞങ്ങൾ തോൽക്കില്ലൊരിക്കലും
കോവിഡേ നിൻ സംഹാര താണ്ഡവത്തിൻ മുമ്പിൽ
ശരീരം കൊണ്ടകന്നാലുമി മനസുകൊണ്ടൊന്നായി
പ്രതിരോധത്തിൻ വഴിയിലൊരുമിച്ചു നീങ്ങാം
അതിജീവിക്കും നാമി മഹാമാരിയെ
അതിശയ സ്നേഹത്തിൻ ചങ്ങല തീർത്തു നാം

എയ്ഞ്ചൽ റോസ് അഭിലാഷ്
6 B സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത