ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണാനന്തരപുതുലോകം
കൊറോണാനന്തര പുതുലോകം
കോവിഡ് 19 എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്. ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ എല്ലാവരും രോഗഭീതിയിലാണ്. ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി. ഈ അവധിക്കാലം വീട്ടിൽ തന്നെ കഴിയാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയാണ് വേണ്ടത്. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം. ഇതു പോലെ പല ദുരന്തങ്ങളും നേരിട്ടവരാണ് നമ്മൾ. അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |