ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അക്ഷരവൃക്ഷം/കരുതലോടെ

22:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekites25095 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമ്മു -
ക്കൊഴിവാക്കിടാം ഹസ്തദാനം അല്പ -
കാലം നാം അകന്നിരുന്നാലും പരിഭ -
വിക്കേണ്ട പിണങ്ങിടേണ്ട പരിഹാസ -
രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു
ജിവനല്ല – ഒരു ജനതയെ തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേ-
ശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾ-
ക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ-
നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മയ്ക്കു വേണ്ടി..

മുഹമ്മദ്ദ് റാഫി
8 ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത