ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/പ്രതിരോധിക്കാം പോരാടാം

22:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം പോരാടാം


പോരാട‍ുവാൻ നേരമായിന്ന‍ു ക‍ൂട്ടരെ പ്രതിരോധ മാർഗത്തില‍ൂടെ
കണ്ണി പൊട്ടിക്കാം നമ‍ുക്കീ ദ‍ുരന്തത്തിനലയടികളിൽ നിന്ന‍ും മ‍ുക്തി നേടാം
ഒഴിവാക്കീടാം സ്‍നേഹസന്ദർശനം നമ‍ുക്കൊഴിവാക്കീടാം ഹസ്‍തദാനം
അൽപകാലം നാം അകന്നിര‍ുന്നാല‍ും പരിഭവിക്കേണ്ടാ പിണങ്ങിടേണ്ടാ
പരിഹാസര‍ൂപേണ കര‍ുതലില്ലാതെ നടക്ക‍ുന്ന സോദരരേ കേട്ട‍ുകൊൾക
നിങ്ങൾ തകർക്ക‍ുന്നതൊര‍ു ജീവനല്ല-ഒര‍ു ജനതയല്ലേ?
ആരോഗ്യരക്ഷക്ക‍ു നൽക‍ും നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേക‍ുന്ന ശ‍ുഭവാർത്ത കേൾക്ക‍ുവാൻ ഒര‍ു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശ‍ുചിത്വബോധത്തോടെ മ‍ുന്നേറീടാം ഭയക്കാതെ
ശ്രദ്ധയോടീനാള‍ുകൾ സമർപ്പിക്കാം ഈ ലോകനന്മക്ക‍ുവേണ്ടി


 

 

അഭിരാം ആർ എസ്
4 എ ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത