22:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം
നമുക്ക് പാലിച്ചിടാം വ്യക്തി ശുചിത്വം
നമുക്ക് സൂക്ഷിക്കാം വൃത്തിയോടെ പരിസരം
യാത്ര ചെയ്തിട്ട് കൈകാലുകൾ ,മുഖം കഴുകുക
അതിലൂടെ നേടിടാം കൊറോണ വൈറസിൽ -
നിന്നുള്ള വിമോചനം.
മനുജാ നീ ഓർത്തീടുക....
ശുചിത്വം ഇല്ലെങ്കിൽ ഒരിക്കൽ
വലിയ വിപത്ത് വന്നിടും എന്ന്
അതിനാൽ പാലിച്ചിടുക നാം വ്യക്തി ശുചിത്വം
പുറത്തുപോകുമ്പോൾ ധരിച്ചിടുക മാസ്‍ക്ക്
തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത് ദയവായി
ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട്
വായ്‍പൊത്തിപ്പിടിക്കുക നമ്മൾ
വ്യക്തിപരമായി പാലിച്ചിടുന്ന ശുചിത്വം കാരണം
നമുക്ക് രക്ഷിച്ചിടാം ഒരു സമൂഹത്തെ,
കൊറോണ എന്ന മഹാമാരിയെ തുരത്തിടാം
നമുക്ക് വ്യക്തിശുചിത്വത്തിലൂടെ.....