എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/വേനൽ ചങ്ങാതികൾ

21:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aahmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ ചങ്ങാതികൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ ചങ്ങാതികൾ

നേരം പരാ പരാ വെളുത്തു.മാളു കണ്ണു തിരുമ്മി എണീറ്റ് വന്നു മുറ്റത്തേക്കിറങ്ങി.പേരമരത്തിന് താഴെ വെച്ച തണ്ണീർ പാത്രത്തിലെ വെള്ളം തീർന്നിരിക്കുന്നു 'ഇന്നലെ രാത്രി കുറുഞ്ഞി പൂച്ച വെള്ളം മുഴുവൻ കുടിച്ച് തീർത്തിരിക്കുന്നു. ചിങ്കു അണ്ണാനും ചിന്നു തത്തയും കുറുഞ്ഞിയുമെല്ലാം തുടുത്ത പേരക്കകൾ തിന്നാൻ ഇപ്പോൾ ഇങ്ങെത്തും. തി ന്നു കഴിയുമ്പോൾ അവർക്ക് വെള്ളം വേണ്ടിവരും.വേഗം പാത്രത്തിൽ വെള്ളം നിറച്ച് വെക്കാം. ചൂട് കൂടിയതോടെ കുളത്തിലും തോട്ടി ലുമെല്ലാം വെള്ളമില്ലാതെ യാ യി . പാവങ്ങൾ ദാഹിച്ച് വലയും. അവൾ വേഗം വെള്ളം നിറച്ച് വെച്ചു. മാളൂ, വേഗം പല്ലു തേച്ചു വാ .. അമ്മയാണ് വിളിക്കുന്നത്. അവൾ വേഗം പല്ലുതേച്ച് ചായ കുടിച്ച് പുറത്തേക്കിറങ്ങി .അവൾ കുറുഞ്ഞിക്കും ചിന്നുവിനും ചിങ്കുവിനും നൽകാനായി ഒരപ്പവും കയ്യിൽ കരുതിയിരുന്നു. ഇത്ര നേരമിരുന്നിട്ടും ആരെയും കാണുന്നില്ലല്ലോ... ഇവരൊക്കെ എവിടെപ്പോയി... പെട്ടെന്ന് കുറുഞ്ഞി ഓടിക്കിതച്ചു വന്നു. എവിടെയായിരുന്നു കുറുഞ്ഞി നീ ഇതുവരെ... മാളു ഞാൻ ചിന്നുവിനെയും ചിങ്കുവിനെയും അന്വേഷിക്കുകയായിരുന്നു.അവരെയൊന്നും കാണുന്നില്ല . അതാ ചിന്നുവല്ലേ ആ വരുന്നത് .ആകെ പേടി ച്ചിരിക്കുന്നല്ലോ ... എന്തുപറ്റി ചിന്നൂ.. നീ എവിടെയായിരുന്നു. മാളു നമ്മുടെ ചിങ്കുവിനെ ആവി കൃതി പിള്ളേര് തെറ്റാലി വെച്ച് വീഴ്ത്തിയിരിക്കുന്നു.പാവം അവന്റെ വാലിൽ നല്ല മുറിവ് പറ്റിയിട്ടുണ്ട്. അവനാ ചക്കരമാവിന്റെ ' ചുവട്ടിൽ കരഞ്ഞുകൊണ്ട് കിടത്തുകയാണ്.വാ നമുക്ക് പോയി നോക്കാം. അവർ മൂന്നു പേരും ചിങ്കുവിന്റെയടുത്തേക്ക് പോയി. മാളു അവനെ എടുത്ത് കൊണ്ട് വന്നു മരുന്നു വെച്ചു കെട്ടി. അവൻ നന്ദിയോടെ മാളുവിനെ നോക്കി ചിരി

ഹംദ ഫാത്തിമ.പി
2 A എ എ എച്ച് എം എൽ പി സ്കൂൾ പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ