വാതിലടച്ചിട്ട വീടുകൾക്കുള്ളിലും വീറോടെ നാം നെയ്തെടുത്തീടുന്നു പ്രതിരോധത്തിൻ കാണാചങ്ങല പൊട്ടിചിതരുന്നു........ വ്യാധിതൻ....ചങ്ങല....! മനുഷ്യനും മനുഷ്യനും ഹൃദയംങ്ങൾ കോർക്കുന്നു..... സ്നേഹമായ് മരുന്നായ് രോഗകിടക്കയിൽ.... വേദനതൻ ചില്ലുകൾക്കുള്ളിലും....... മന്ദസ്മിതമതായ്..... പ്രാർത്ഥനതൻ ...ചങ്ങല..... കാലം വരുത്തിയ സമായമില്ലായ്മകൾ സമയമായി സ്നേഹമായ് പരിണമിചീടവേ..... വേദനയൊരുമിച്ചായ്... സന്തോഷമൊരുമിച്ചായയ്.... തീന്മേശയിലൊന്നിക്കും..... കുടുംബത്തിൻ.... ചങ്ങല....... പരിസ്ഥിതി മാറവേ,പരിതസ്ഥിതി മാറവേ...... ഒന്നായ്അണിനിരന്നിടുന്നു മാനവർ..... രാഷ്ട്രീയമില്ല.മതചിന്തയോട്ടില്ല....... വലിപ്പചെറുപ്പങ്ങളൊന്നുമില്ല.... ഹൃദയങ്ങലോന്നിക്കും...... കാണാചങ്ങല....