ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/പ്രകൃതി മനോഹരീ
പ്രകൃതി മനോഹരീ
നമ്മുടെ പ്രകൃതി അതി മനോഹരമാണ്. അതിനെ മനുഷ്യൻ അറിഞ്ഞും അറിയാതെയും പലവിധത്തിൽ ചൂഷണം ചെയ്യുന്നു. നാം ചെയ്യുന്ന പ്രവൃത്തിയുടെ ഫലം നാം തന്നെ അനുഭവിക്കുകയും ചെയ്യും. ഇന്ന് ലോകം മുഴുവൻ ഒരേ ഒരു കാര്യത്തിൽ പകച്ചു നിൽക്കുകയാണ്. അതാണ് കൊറോണ വൈറസ് . കോവി ഡ് 19. ഇത് മാരകമായ ഒരു രോഗമാണ്. ഈ രോഗം കാരണം മനുഷ്യ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. നാംഓരോരുത്തരുംവ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നീ കാര്യങ്ങൾ പാലിക്കണം. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാവുന്നവ ഇവയാണ്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക. ആളുകൾ തമ്മിൽ അകലം പാലിക്കുക. പുറത്തിറങ്ങിയാൽ മാസ്ക്ക് ധരിക്കുക. വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക. തുടങ്ങിയവ പാലിക്കുക. മാത്രമല്ല മനുഷ്യൻ പ്രകൃതിയോട് ക്രൂരത കാട്ടാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. ഇനി വരുന്ന തലമുറയ്ക്ക് ഇതു പോലെ ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പോരാടാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |