ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/കൊക്കും മയിലും
കൊക്കും മയിലും
തൻ്റെ സുന്ദരമായ തൂവലുകളെ കുറിച്ച് മയിലിന് എന്നും അഭിമാനം ആയിരുന്നു.വെള്ളത്തിൽ തൻ്റെ രൂപം നിഴലിച്ചു കാണുമ്പോഴൊക്കെ മയിൽ പുളകം കൊണ്ടു .താനെത്ര സുന്ദരൻ എന്ന് അവൻ ചിന്തിക്കും.ഒരുദിവസം മയിൽ പീലി വിടർത്തുന്ന നേരത്തു ഒരു കൊക്കിനെ കണ്ട് മയിൽ പറഞ്ഞു.. യേയ് , നീ എത്ര വിരൂപൻ...ഞാനാണെങ്കിൽ സുന്ദരൻ.. നിൻ്റെ തൂവലൊക്കെ നരച്ചു പോയി...നീ എന്നെ നോക്ക് എൻ്റെ തൂവലുകൾക്കെന്തുഭംഗി...എന്നെ കണ്ടാൽ ആളുകൾ അത്ഭുതം കൂറി നിൽക്കും . എന്നോട് താരതമ്യം ചെയ്യാൻ ഈ ലോകത്ത് മറ്റൊരു ജീവിയും ഇല്ല..
|