21:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിവിധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാന്തമായ കേരള മണ്ണിൽ
കൊറോണ എന്നൊരു വിത്തുമുളച്ചു
ചുമയും തുമ്മലും വെള്ളം നനച്ചു
കൊറോണ വളർന്നു പന്തലിച്ചു
ഹസ്തദാനം മഹാവിപത്തായ്
ആധിയും വ്യാധിയും കൂടെയെത്തി
ആളുകൾ പരക്കം പാഞ്ഞു നടക്കേ
വ്യക്തിശുചിത്വം ഓടിയെത്തി
വേഗം വരുവിൻ വേഗം വരുവിൻ
കൈകൾ നന്നായി കഴുകിടേണം
കെട്ടിപുണരൽ വേണ്ടേ വേണ്ട
പരിചയം വെറും പുഞ്ചിരി മാത്രം
പൊറുതിമുട്ടി നമ്മുടെ ജീവിതം
അറുതി വരുത്തീടേണം നമ്മൾ
ഭയക്കേണ്ട യാതൊന്നുമില്ല
വ്യക്തിശുചിത്വം പരിഹാരം
കൂട്ടരേ കൂട്ടരേ വന്നീടേണം
വ്യാധിയെ തല്ലിയോടിക്കാനായ്
ചുമയോ തുമ്മലോ വന്നാൽ പിന്നെ
തുണിയെ കൂട്ടുപിടിച്ചിടേണം