ഇങ്ങനെയെങ്കിൽ അറിയില്ലയെങ്ങനെ ഇനിയുള്ള കാലമീ ഭൂമിയിൽ കാണുവാൻ കഴിവീല ഭൂമി തൻ വേദന കേൾക്കുവാൻ കരുത്തില്ല ഭൂമിതൻ നൊമ്പരം കാടില്ല പൂവിട്ട തരുക്കളില്ല കാട്ടുപൂഞ്ചോലപാടുന്ന പാട്ടുമില്ല കളി ചിരി ചൊല്ലുന്ന കാറ്റു പോലും ദൂരെയെങ്ങോ പോയ് മറഞ്ഞിടുന്നു ഇങ്ങനെയെങ്കിലറിയില്ലയെങ്ങനെ ഇനിയുള്ള കാലമീ ഭൂമിയിൽ..... അരികിലെ മലകൾ നിലംപൊത്തും മുൻപെങ്കിലും ഒരറുതി വേണം ഇല്ലെങ്കിൽ ഭൂമിതൻ രൗദ്രഭാവത്താൽ മഹാമാരിയായും പേമാരിയായും മാനവനെത്തേടി നാശമെത്തും