English Login HELP
പൊരുതണ൦ തുരത്തണ൦ ഈ മഹാമാരിയേ...... ഭൂമിയെന്ന അമ്മയെ കാത്തിടുവാൻ പൊരുതണ൦ പക്ഷിയെപ്പോൽ പാറിടാതെ കൂട്ടമായ് ചേർന്നിടാതെ വീട്ടിൽ സുരക്ഷിതരായ് നാടിൻ സേവകരായ് കൊറോണയെന്ന അഗ്നിയെ അകറ്റിടാൻ ശ്രമിക്കണം കാത്തിരിക്കാൻ നേരമില്ല ജാഗ്രതയായ് ചേർന്നിടാ൦ ഭയമില്ലാ മനസ്സോടെ ജയത്തിനായ് ചേരണ൦ ജാതിയില്ല മതമില്ല ഭാഷയില്ല വേഷമില്ല ഒരുമയോടെ മനുഷ്യനായ് കൊറോണയെ അകറ്റിടാ൦ കരുതലോടെ ജയിച്ചിടാ൦