എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം - കൊറോണ
രോഗപ്രതിരോധം - കൊറോണ
കൊറോണ എന്ന മഹാമാരിക്കു മുൻപിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച . ലക്ഷക്കണക്കിന് ആളുകൾ വീടുകളിലും തെരുവുകളിലും മരിച്ചുവീഴുന്നു. അന്യഗ്രഹങ്ങളിൽ ജീവാണുവിനെ തേടി പോയവർ, ലോകം മുഴുവൻ ഭരിക്കാൻ കഴിവുള്ളവർ എന്ന് നാം വിശ്വസിച്ചു പോന്നവർ, കോവിഡ്19 എന്ന കുഞ്ഞു വൈറസിന് മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. ആരോട് യുദ്ധം ചെയ്യണം ആരെ പ്രതിരോധിക്കണം എന്നറിയാനാവാത്ത അവസ്ഥ. കോവിഡ് വൈറസ്സുകൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തേതിന് അതുമായിട്ടൊന്നും സാമ്യമില്ലെന്നും ഈ വിഷയത്തിൽ ഡോകറേറ്റ് എടുത്തിട്ടുള്ളവർ പറയുന്നു. 2019 ഡിസംബറിൽ പ്രത്യക്ഷപ്പെട്ട ഈ വൈറസിനെ നാം കോവിഡ്19 എന്ന് വിളിക്കുന്നു. ചുരുക്കത്തിൽ ഈ ഉലകത്തിലെ നവാതിഥിയാണ് ഈ കുഞ്ഞൻ . ഇവൻറെ സ്വഭാവമോ പാരമ്പര്യമോ എവിടുന്നു വന്നുവെന്നോ ഒന്നും നമുക്കറിയില്ല. ഇതെല്ലാം മനസ്സിലാക്കി ഇവനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനു ഈ ലോകം കിണഞ്ഞു പരിശ്രമിക്കുകയാണ്. കോവിഡ് 19 എന്ന അഭിമാനി സാധാരണ വൈറസ് രോഗങ്ങൾ ബാധിച്ച ശരീരത്തിൽ രോഗശമനത്തോടൊപ്പം ആ വൈറസിന്റെ ആന്റിബോഡി യും രൂപപ്പെടാറുണ്ട്. അതിനാലാണ് വൈറസ് രോഗങ്ങൾ ഒരിക്കൽ വന്നാൽ വീണ്ടും അതേ അസുഖം ആ ശരീരത്തിൽ വരാറില്ല എന്ന് നാം പറയുന്നത്. ചിക്കൻപോക്സ് ഒരിക്കൽ വന്നവർക്ക് അത് വീണ്ടും വരില്ല എന്ന് നാം പറയാറുള്ളത് ഓർക്കുന്നില്ലേ. കൊറോണ ആദ്യം സ്ഥിതീകരിച്ച ചൈനയിലെ വുഹാനിൽ കൊറോണ ബാധിച്ച് സുഖപ്പെട്ടവരിൽ വൈറസിന്റെ ആന്റിബോഡിയെ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളും ഇതിനോടൊപ്പം ധാരാളം നടക്കുന്നു. എന്നാൽ ഹിമാചൽ പ്രദേശിൽ ഒരിക്കൽ കൊറോണ ബാധിച്ച് മാറിയ ഒരു വ്യക്തിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു എന്ന വാർത്തകൾ നമ്മെ ഭയപ്പെടുത്തുന്നു. ചുരുക്കത്തിൽ നിലവിൽ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക മാത്രമേ നിവർത്തിയുള്ളൂ. അടുത്ത കാലത്ത് ഒരു വാട്സ്ആപ്പ് സന്ദേശത്തിൽ കണ്ടതുപോലെ ഈ കുഞ്ഞൻ വലിയ അഭിമാനിയാണ് നാം വിളിക്കാതെ വലിഞ്ഞു കയറി വരുന്നവനൊന്നുമല്ല. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക തന്നെയാണ് രോഗ പ്രതിരോധത്തിനുള്ള ഏക മാർഗ്ഗം. ബ്രേക്ക് ദ ചെയിൻ ബ്രേക്ക് ദ ചെയിൻ ക്യാമ്പെയ്നിൽ നമുക്കും പങ്കാളികളാകാം. വീടിന് പുറത്തേക്ക് പോകുമ്പോഴും വീടിന് അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പും കൈകൾ 20 സെക്കന്റ വൃത്തിയാക്കണം എന്നാണ് ആരോഗ്യപ്രവർത്തകർ നമുക്ക് തരുന്ന നിർദ്ദേശം. ഈ വൈറസ്സിന് പുറം തോടായി വഴുവഴുപ്പുള്ള ഒരു പ്രോട്ടീൻ വലയം ഉണ്ട് ,അതിനെ പൊട്ടിച്ചാൽ മാത്രമേ വൈറസിനെ നശിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാലാണ് ഇത്രയും സമയം എടുത്തു കൈകൾ തിരുമ്മി കഴുകാൻ പറയുന്നത്. അതുപോലെ പുറത്തിറങ്ങുമ്പോൾ നാം മാസ്ക് ധരിക്കേണ്ടതുണ്ട് ഈ മാസ്ക് തുടർച്ചയായി ആറു മണിക്കൂറിൽ അധികം ഉപയോഗിക്കുന്നത് ഗുണകരമല്ല. അതിനാൽ ആറു മണിക്കൂറിൽ അധികംവീടിന് പുറത്ത് തങ്ങേണ്ടി വരുന്നവർ അധികം മാസ്കുകൾ കയ്യിൽ കരുതേണ്ടത് ആവശ്യമാണ്. പുനർ ഉപയോഗിക്കാവുന്ന മാസ്ക്കുകൾ അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി വേണം വീണ്ടും ഉപയോഗിക്കുവാൻ. എപ്പോഴും കണ്ണ് ,മൂക്ക് ,വായ എന്നിവ സ്പർശിക്കുന്ന ശീലം നിർബന്ധമായും ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും വീട്ടുപരിസരത്തും തുപ്പാതിരിക്കുക, പരസ്യമായി തുമ്മാതിരിക്കുക, തുമ്മുമ്പോൾ തുവ്വാല ഉപയോഗിച്ചോ കൈമുട്ട് ഉപയോഗിച്ചോ അടച്ചു പിടിക്കുക തുടങ്ങിയ വ്യക്തിശുചിത്വം ഇനി നാം ശീലമാക്കണം. കാരണം ഇത്തരം ശരീര സ്രവങ്ങളിലൂടെയാണ് ഈ വൈറസ് അതിവേഗം പടരുന്നത്. നിവൃത്തിയില്ലാത്ത അവസ്ഥയിൽ പുറത്തിറങ്ങേണ്ടി വന്നാൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈകളിൽ തേച്ചു പിടിപ്പിക്കണം. എന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഇത് നന്നായി കഴുകി കളയുന്നതിനും ശ്രദ്ധിക്കണം. കുറച്ചുനാളത്തേക്ക് സാമൂഹിക അകലം പാലിക്കുന്നത് തന്നെയാണ് നമുക്കും നമ്മുടെ കൂട്ടുകാർക്കും നല്ലത്. ലോകത്തിലെ അവസാന കോവിഡ് രോഗിക്കുകൂടി രോഗം ഭേദമാകുന്നതു വരെ നാം ജാഗരൂകരായിരിക്കണം നാം സൂപ്പർ ഹീറോസ് അമാനുഷികമായ കാര്യങ്ങളാൽ കൊറോണയെ തുടച്ചു മാറ്റുക എന്നുള്ളതല്ല, ഗവൺമെന്റ് അധികാരികൾ തരുന്ന നിർദേശങ്ങൾ പാലിച്ച് വീടിലിരുന്നാണ് ഇപ്പോൾ നാം സൂപ്പർ ഹീറോസ് ആവേണ്ടത് " വീട്ടിലിരിക്കു ......." " സുരക്ഷ ഉറപ്പാക്കൂ ........"
|