പകർച്ചവ്യാധികൾ പലതായി പകർച്ചയേറെ രൂക്ഷമായി പലതരത്തിൽ രോഗാതുരരായി ഗുരിതരമോടെ കിടക്കുന്നോരെ ഇനിയും നിങ്ങൾ ഭയപ്പെടാതെ അതിജീവനമതു കരസ്തമാക്കൂ വിളകളെല്ലാം വെറുതെയെങ്കിലും പകർച്ചയോടെ ദുരിതമെങ്കിലും കടകളെല്ലാം അടച്ചുപൂട്ടി മാനവരെല്ലാം പട്ടിണിയായി പ്രതിരോധം നാം നടത്തിടാൻ ജാഗ്രതയെറെ നൽകിടേണം കരുതലോടെ ഇരുന്നിടാം പ്രതിരോധത്തോടിരുന്നിടാം മുമ്പെയുള്ള പാകപ്പിഴകൾ ഇല്ലാതാക്കി മുന്നേറാം രോഗികളിനിയും കൂടാതിരിക്കാൻ ഭയത്തിനെതിരെ പോരാടാൻ ഒരുമയോടെ പകർച്ചവ്യാധിയെ കീഴ്‌പെടുത്താൻ വരുവിൻ നിങ്ങൾ പ്രതിരോധിക്കാം ഒറ്റക്കെട്ടായ് പ്രതിരോധിക്കാം നാളേക്കായ് പ്രതിരോധിക്കാം രോഗത്തെ പ്രതിരോധിക്കാം മരണത്തെ