ഗവ.എച്ച്.എസ്.എസ് മാങ്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം


     മണ്ണും കുളവും പുഴയും അന്തരീക്ഷവും എല്ലാം ഇന്ന് മലിനമക്കപ്പെട്ടിരിക്കുന്നു.പ്ലാസ്റ്റിക്ക് വലിച്ചെറിയപ്പെടുന്നത്ത് കാരണം മണ്ണിന്റെ വായു സഞ്ചാരവും ഫലപുഷ്ടിയും കുറയുന്നു.അതിനാൽ മണ്ണിലെ സസ്സ്യങ്ങളും സൂഷ്മജീവികളും നശിക്കുന്നു. വ്യവസായ ശാലകളിലെ രാസവസ്തുക്കൾ വലിച്ചെറിഞ്ഞ് പുഴകളും പരിസ്ഥിതിയും മലിമാക്കപ്പെടുന്നു. കാർബൺ ഡയോക്സൈഡ്, മീഥേൻ ഇവയെല്ലാം അന്തരീക്ഷത്തിൽ വർധിക്കുന്നതുകൊണ്ട് അന്തരീക്ഷതാപനില ഉയരുന്നു. ഇതിന്റെ ഫലമായി പരിസ്ഥിതിയുടെയും അന്തരീക്ഷത്തിന്റെയും തുലന നില അവതാളത്തിലായി. മരങ്ങൾ വെട്ടി നശിപ്പിച്ചതിനാൽ ജീവജാലങ്ങളുടെയും പക്ഷികളുടെയും വാസസ്ഥലം നഷ്ടമായി. പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞ് മണ്ണിനെ നശിപ്പിച്ചപ്പോൾ പല  രോഗങ്ങളും മനുഷ്യനെ കീഴ്പ്പെടുത്താൻ തുടങ്ങി.ഇന്ന് മനുഷ്യകുലം ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് പരിസ്ഥിതി മലിനീകരണം നമുക്ക് സമ്മാനിക്കുന്ന രോഗങ്ങൾ കൊണ്ടാണ് ഇത് മനസിലാക്കിക്കൊണ്ട് നമുക്ക് ഒത്തൊരുമയോടെ പരിസര ശുചീകരണം ഒരു ശീലമാക്കാം . അങ്ങനെ രോഗങ്ങളെ അകറ്റി നിർത്താം.



അനന്യ. ആർ
3 B ഗവ.എച്ച്.എസ്.എസ് മാങ്കോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം