പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

21:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmanabhodayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിസംരക്ഷണം

പരിസ്ഥിതിസംരക്ഷണം ഏറ്റവും പ്രസക്തമായി നിൽക്കുന്ന കാലമാണിത് . പരിസ്ഥിതി എന്ന് പറയുന്നത് ജന്തുക്കളും സസ്യങ്ങളും മനുഷ്യനും എല്ലാം ചേർന്നതാണ് .പരിസ്ഥിതിക്ക് ദോഷമായി നാം ചെയ്യുന്ന ഓരോ തെറ്റായ പ്രവർത്തനവും മൃഗങ്ങളുടെയും സസ്യങ്ങളുടെയും മാത്രമല്ല നമ്മുടെ തന്നെ നാശത്തിനു കാരണമാകുന്നു .അത് പലപ്പോഴും നാം മനസ്സിലാക്കുന്നില്ല .

നമ്മൾക്കു പരിസ്ഥിതിയുമായുള്ള അടുപ്പം ഇന്ന് ഇല്ലാതാവുകയാണ് .നാം തന്നെ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുകയാണ് ഇന്ന് .പ്ലാസ്റ്റിക്കും അതുപോലെയുള്ള മാരകമായ മാലിന്യങ്ങൾ കൊണ്ട് ജലാശയങ്ങളെയും ഭൂമിയെയും നമ്മൾ മലിനമാക്കുന്നു. ഈ പ്രവൃത്തികൾ കൊണ്ട് നമ്മുടെ ജീവിതം നശിക്കുമെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല .അതുപോലെ തന്നെ നമ്മുടെ ജീവിതം നിലനിൽക്കുന്നതിനു കാരണമായ മരങ്ങൾ നാം വെട്ടി നശിപ്പിക്കുന്നു.ഇതിലൂടെയും നമ്മുടെ പ്രകൃതി നശിക്കുന്നു .ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചാൽ നമ്മളെ മാത്രമല്ല വരുംതലമുറയെകൂടി നാം സുരക്ഷിതമാക്കുന്നു .സന്തോഷമുള്ള ജീവിതത്തെ നാം ദുരന്തമാക്കി മാറ്റരുത് .

"പരിസ്ഥിതി സംരക്ഷിക്കു ജീവൻ നിലനിർത്തു"

അനില അജി
8 A പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം