രാവിലത്തെ പല്ലുതേപ്പും ചായ കഴിഞ്ഞു ടീവി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും.... അപ്പോൾ അമ്മ വിളിച്ചു ചുടു ചായ കൊടുക്കുമെന്നും... ഉച്ച ഊണ് കഴിഞ്ഞു മൂവരും ഒന്ന് മയങ്ങുമെന്നു.... പറമ്പിൽ തൊട്ടാവാടി പൂക്കൾ ഉണ്ടെന്നു അറിഞ്ഞു വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ മുറിയിലെ കസേരയോട് കുശലം പറയാൻ വരുമെന്നും.. നാലു മണിയുടെ വെയിൽ മേശപ്പുറത്തു വിരിയിടുമെന്നും.... ഇന്നലെ വന്ന കൊറോണ ആ അറിവ് തന്നതു