സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സൗന്ദര്യം

അമ്മയാണ് ഭൂമി, വരമാണ്‌ പ്രകൃതി
പ്രകൃതി തൻ കനിവാണ് നമ്മൾ
നമുക്ക് കാക്കാം അമ്മയാം ഭൂമിയെ
പ്രകൃതി നൽകും സ്‌നേഹമാം സൗന്ദര്യത്തെ

പുഴകൾ,തോടുകൾ,വയലുകൾ, കുളങ്ങൾ
മലിനമാകാതെ കാത്തിടാം
കുന്നുകൾ മലകൾ മരങ്ങൾ ഉടച്ചിടാതെ കാത്തിടാം
പ്രകൃതി തൻ സൗന്ദര്യത്തിൽ കളിച്ചു തിമിർക്കാം

മുറിച്ചുമാറ്റാതെ, നട്ടുവളർത്തിയും പ്രകൃതിയാം പച്ചപ്പിനെ ചേർത്തുപിടിക്കാം
അവ നൽകും ശുദ്ധമാം വായുവിൽ നീന്തിത്തുടിക്കാം
കുളിർമ്മയാം പച്ചപ്പിൽ നമുക്ക് ഒന്നായ്ചാഞ്ചാടാം

നമ്മൾ തകർക്കും പ്രകൃതി നമുക്കായി കരുതി
മഹാമാരിയും,തീരാനഷ്ടങ്ങളും കഷ്ടപ്പാടുകളും
നമ്മുടെ ഭൂമിയെ, പ്രകൃതിയാം അമ്മയെ
കുട്ടാം നമുക്ക്, നല്ലൊരു നാളെക്കായ്.

ഗോകൂൽ ജി കൂമാ൪
7 c സെൻ്റ തോമസ് എച്ച് എസ്സ് എസ്സ് കാ൪ത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പൂഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത