ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ വൈറസുകൾ തരുന്ന പാഠം
വൈറസുകൾ തരുന്ന പാഠം
മനുഷ്യരാശിയെയാകെ ഞെട്ടി വിറപ്പിച്ചുകൊണ്ട് ഒരു വൈറസ് താണ്ഡവമാടുകയാണ്. രാജ്യങ്ങളാകെ അതിന്റെ തീക്ഷ്ണതയേറ്റു വിറങ്ങലിച്ചു നിൽക്കുന്നു. മരണം കൂടിക്കൂടി വരുന്നു. ഇത് എവിടെയെത്തി നിൽക്കും എന്ന് പ്രവചിക്കാൻ പോലും കഴിയുന്നില്ല. ഇനിയും മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും ഭീതിജനകം. ഇത് ഒരു പുതിയ സാഹചര്യമല്ല. പല കാലങ്ങളിലായി പാലതരം വൈറസുകൾ മനുഷ്യരാശിയെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഒരു പരിധിവരെ അതിനെ കടിഞ്ഞാണിടാൻ നമ്മുക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇതിൽ നിന്നൊക്കെ നാം ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. വൈറസുകൾ ഒന്നും തന്നെ സ്വമേധയാ നമ്മെ തേടി വരുന്നില്ല. നാം നമ്മുടെ പ്രവർത്തിയാൽ അതിനെ ക്ഷണിച്ചു വരുത്തുകയാണ്. ശുചിത്വമില്ലായ്‌മയാണ് ഏറ്റവും പ്രധാന കാരണം. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, ശരീരം ശുചിയായി സൂക്ഷിക്കുക തുടങ്ങിയ പഠങ്ങൾ ചെറിയ ക്ലാസ്സ് മുതൽ നാം പഠിക്കുന്നുണ്ട്. പക്ഷെ അത് പാലിക്കുന്നവർ വളരെ വിരളം. മുത്തശ്ശിമാർ പണ്ട് കാണിച്ചുതന്ന സംസ്കാരം മറന്നതാണ് നമുക്ക് പറ്റിയ പിഴവ് ഉമ്മറത്തെ കിണ്ടി തിരിച്ചു കൊണ്ടുവരേണ്ട സമയമായി. ശൗചാലയങ്ങളില്ലാത്ത കോടിക്കണക്കിന് ആളുകൾ ഇപ്പോൾ രാജ്യത്തുണ്ട്. ഇതിന് പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കർശനമായി നിയന്ത്രിക്കേണ്ടതാണ്. ഓരോ തവണ നാം പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും മാലിന്യം നിക്ഷേപിക്കുമ്പോഴും അത് സഹജീവികളുടെ ജീവിതത്തെയാണ് ബോധത്തിലേക്ക് ഒരു ജനത ഉണർന്നേ തീരു. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് സാമൂഹികാശുചിത്വം എന്ന പാഠം നാം ഉൾക്കൊള്ളേണ്ടതാണ്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |