ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/രോഗം തടയുന്ന ശുചിത്വം

21:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം തടയുന്ന ശുചിത്വം

ഒരു കൊച്ചു ഗ്രാമത്തിൽ അച്ഛൻ, അമ്മ, മക്കൾ അടങ്ങിയ കുടുംബം താമസിച്ചിരുന്നു. അവരുടെ അടുക്കളയിൽ ഒന്നും പാചകം ചെയ്യാറില്ല. അവർ എന്നും കടയിൽ നിന്നും വാങ്ങുന്ന ഫാസ്റ്റ് ഫുഡ്‌ ആണ് കഴിക്കാറുള്ളത്.വീടും,പരിസരവും വൃത്തി യാക്കാറില്ല. ഭക്ഷണശേഷം കൈ കഴുകാറില്ല.ഭക്ഷണ അവശിഷ്ടം അടുത്ത പറമ്പിലേക്ക് എറിയുമാ യിരുന്നു.

ഒരു വർഷക്കാലം വന്നു. ആകാശം ഇരുണ്ടു. ഇടി വെട്ടി കനത്ത മഴ പെയ്തു. കുറച്ചു ദിവസം കഴിഞ്ഞു വീട്ടിലെ അധികമാളുകൾക്കും വലിയ രോഗം പിടിപെട്ടു. ഡോക്ടറെ കാണിച്ചപ്പോൾ കൊതുക് പരത്തിയ രോഗ മെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതോടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകത അവർക്ക് മനസ്സിലായി. പിന്നീട് അവർ നിത്യ ജീവിതത്തിൽ വ്യക്തി ശുചിത്വമുള്ളവരായി ജീവിച്ചു. ഇതിൽ നിന്നും ശുചിത്വമുണ്ടെങ്കിൽ ഏത് രോഗ ത്തെയും തടയാം...എന്ന് മനസ്സിലായി

അനന്യ കെ
5 ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ