സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ അത്യാഗ്രഹം ആപത്ത്
അത്യാഗ്രഹം ആപത്ത്
ഒരിക്കൽ ഒരു നാട്ടിൽ ഒരു പ്രമാണി ഉണ്ടായിരുന്നു.അദ്ദേഹം നല്ലൊരു കൃഷിക്കാരനായിരുന്നു.അദ്ദേഹത്തിന്റെ കൂടെ പാവങ്ങളായ ഒരുപാട് കർഷകർ ഉണ്ടായിരുന്നു.അവരെയെല്ലാം അദ്ദേഹം സഹായിച്ചിരുന്നു.അദ്ദേഹത്തിന് രണ്ട് ആൺ മക്കൾ ഉണ്ടായിരുന്നു.ഭാര്യ നേരത്തെ മരണപ്പെട്ടു പോയെങ്കിലും അമ്മയി ല്ലാത്ത കുറവ് അറിയിക്കാതെയാണ് അദ്ദേഹം ആ കുട്ടികളെ വളർത്തിയത്.മൂത്ത മകൻ പഠിക്കാൻ മിടുക്കനായിരുന്നു.രണ്ടാമത്തെ മകന് കൃഷിയോടായിരുന്നു താത്പര്യം. അങ്ങനെയിരിക്കെ ഒരു ദിവസം പ്രമാണി മരണപ്പെട്ടു.മക്കൾ തികച്ചും ഒറ്റപ്പെട്ടു. കുറച്ചു കാലം കഴിഞ്ഞപ്പോൾ മൂത്തമകൻ ഇളയവന്റെ സ്വത്തെല്ലാം കൈവശമാക്കി അവനെ പറഞ്ഞു വിട്ടു.നാളുകൾ കഴിഞ്ഞപ്പോൾ അവൻ ഒരു ഗ്രാമത്തിൽ ഒരു കർഷകന്റെ അടുത്തെത്തിച്ചേർന്നു.വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ അവന് ആ കർ ഷകൻ ആഹാരവും വെള്ളവും കൊടുത്തു.കാര്യങ്ങൾ ചോദിച്ചറിഞ്ഞു.തന്റെ കൃഷിയിടത്തിൽ അയാൾ അവന് ജോലി നൽകി.കഠിനാദ്ധ്വാനിയായ അവൻ വളരെ പെട്ടന്ന് അയാളുടെ സ്നേഹം പിടിച്ചു പറ്റി.വൈകാതെ തന്റെ ഏകമകളെ അവനു വിവാഹം ചെയ്തു കൊടുത്തു.കുറെ നാളുകൾ കഴിഞ്ഞപ്പോൾ ആ കർഷകൻ മരിക്കുകയും എല്ലാ സ്വത്തുക്കളും അവന്റെ സ്വന്തമാകുകയും ചെയ്തു.വർഷങ്ങൾക്കു ശേഷം അവൻ വലിയൊരു പ്രമാണിയായി മാറി.തന്റെ അച്ഛനെപ്പോലെ അവനും പാവങ്ങളെ സഹായിക്കുവാൻ ശ്രദ്ധിച്ചിരുന്നു.എന്നാൽ മൂത്തമകനാകട്ടെ ഉണ്ടായിരുന്ന സ്വത്തെല്ലാം ചൂതാട്ടത്തിലൂടെ നശിപ്പിക്കുകയുംഒരാശ്രയവുമില്ലാതെ ഒരു മനോരോഗിയെപ്പോലെ അലഞ്ഞു നടക്കുകയുമായിരുന്നു.ഒരിക്കൽ കൃഷിയാവശ്യത്തിനായി സ്വന്തം ഗ്രാമത്തിൽ എത്തിച്ചേർന്ന ഇളയമകൻ മുഷിഞ്ഞ വേഷത്തിൽ ഭ്രാന്തനെപ്പോലെ അലയുന്ന യുവാവിനെ കൂട്ടിക്കൊണ്ടു പോകുകയും ഭക്ഷണവും മരുന്നും നൽകി അയാളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആ യുവാവ് തന്റെ കഥ പറയുകയും അത് തന്റെ ജ്യേഷ്ഠനാണെന്ന് അവൻ മനസ്സിലാക്കുകയും ചെയ്യുന്നു.സന്തോഷത്തോടെ തന്റെ ജ്യേഷ്ഠനെ അവൻ കൂടെ നിർത്തുകയും തന്റെസ്വത്തുക്കൾ പകുത്തു നൽകുകയും ചെയ്തു.ഈ കഥ പകർന്നു തരുന്ന പാഠം "കഷ്ടപ്പെട്ടു നേടിയതിനേ വിലയുള്ളൂ, ആപത്തു കാലത്ത് അതേ ഉപകരിക്കൂ" എന്നാണ്.
|