20:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരെ അറിഞ്ഞുവോ നിങ്ങൾ
രാജ്യങ്ങളെല്ലാം വിറച്ചിടുന്നൂ
കാരണമെന്തന്നറിയുമോ നിങ്ങൾക്ക്
കൊറോണയെന്നൊരു ഭീകരൻ
കേൾക്കുമ്പോൾ ഇവനൊരു കുഞ്ഞുവാക്ക്
അറിയുമ്പോൾ ഇവനൊരു വലിയ ഷോക്ക്
വലിയ രാജ്യങ്ങളെ കീഴടക്കുമ്പോഴും
കൊച്ചു കേരളം അതിനോടു പൊരുതുന്നു
ഇതിനെ ചെറുക്കാൻ ശുചിത്വം വേണം
കൈകൾ സോപ്പിട്ട് കഴുകേണം
മുഖം മാസ്ക്ക് കൊണ്ട് മറച്ചിടാം
സുരക്ഷിത അകലം പാലിക്കാം
വൈറസിനെ നമുക്ക് തുരത്തിടാം
നല്ലൊരു പ്രഭാതം വിടരാനായ്
നമുക്കൊരുമിച്ച് പ്രയത്നിക്കാം