എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

20:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!--നല്ല നാളേയ്ക്കായ്--> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഒരു തൈ നമുക്ക് നട്ടുവളർത്താം
പുതിയൊരു കാലം സൃഷ്ടിക്കാം.
ഉഴുതു മറിക്കാനായ് കാളകളെത്തും
കൂട്ടിന്നായ് കർഷകരും
കൊയ്ത്തിൻ പാട്ടുകൾ പാടിവരും
കതിരുകൾ കൊയ്യും പെണ്ണുങ്ങൾ
നെൻ മണി കൊത്താൻ പച്ചക്കിളികൾ
പാറി വരുമേ പാടത്ത്
കാടും മേടും കാട്ടാറുകളും
കളകളമൊഴുകും അരുവികളും
കാണാനെന്തൊരു രസമയ്യാ
കണ്ടു രസിക്കാമെന്നെന്നും.