ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജാഗ്രത

20:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ.....

കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -

നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം

നമുക്കൊഴിവാക്കിടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ

നടക്കുന്ന സോദരരേ കേട്ടുകകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല

ഒരു ജനതയെത്തന്നെയല്ലേ ?

ആരോഗ്യരക്ഷയ്കു നല്കും നിർദേശങ്ങൾ പാലിച്ചീടാം

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മയ്ക്കു വേണ്ടി

അലീന ജെ ആർ
4 ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത