സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ജലം

ജലം


ഒരുകുടം ജലത്തിനായ് കേഴുന്ന മക്കൾ
ഇന്നുമീ ലോകത്തുണ്ടെന്നറിയുക
ജീവൻ പോലെ ജലം അമൂല്യമെന്നറിയുക
ജലമെന്ന രത്നം പാഴാക്കിടല്ലേ
 അരുവികൾ തടാകങ്ങൾ വറ്റി വരണ്ടു
 ഒരു തുള്ളി ജലത്തിനായ് കേഴുന്നു മക്കൾ
 ജലത്തിനു പകരമായ് മറ്റൊന്നുമില്ല
 ആ നിധിയെന്നും കാത്തുസൂക്ഷിക്ക നാം
 മലിനമാക്കല്ലേ നാം നമ്മുടെ പുഴകളെ
നാളേയ്ക്കായ് കാക്കാം കരുതലോടെ.

 

മെറിൻ ജോയ്സ്
പ്ളസ് ടു ബയോമാത്ത്സ് സെന്റ്.ജോർജ്ജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത