20:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
സ്നേഹ ശകാരങ്ങൾ ആവോളമെങ്കിലും
അതിലേറെയായ് കിട്ടും മാതൃസ്നേഹം
പിച്ചവെക്കും മുതൽ കാലിടാറാതെന്നെ
നിഴൽ പോലെ കാക്കുന്നൊരച്ഛന്റെ പുണ്യം
കൊച്ചുപിണക്കങ്ങൾ ഏറെയാണെങ്കിലും
മഷിത്തണ്ടുമായ്ക്കും ആ പരിഭവങ്ങൾ
പൂക്കളടത്തിയും പൂക്കളം തീർത്തും
പൂതുമ്പിയായ് പറന്ന ബാല്യം
വെറുതേ കൊതിക്കുമെൻ
ഓർമകൾ ഇപ്പോളും
പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായ്
ആ പാഠശാലയിൽ ഒന്നു പോകാൻ
ബാല്യം, ബാല്യമൊരസുലഭ കാലം
വേണം, അതിലേക്കൊരു മടക്കയാത്ര....