കൊറോണയെന്നൊരു കോവി ഡിപ്പോൾ
വൻ ഭീകരനാമൊരു കൃമി കീടം
ഭൂമിയിലാകെ മരണം വിതച്ചു.
പടരുന്നൂ ഒരു മഹാമാരിയായ്
നൂതന വിദ്യയിൽ മഹാ കേമനാം മാനുഷരൊക്കെയുo
വിധിയിൽ പകച്ചങ്ങ് നിന്നീടവെ
വിരസത ലേശം പിടികൂടാതവൻ
വിലസുന്നു ഭൂവിന് ഭീഷണിയായ്
ഇതുവരെ കാണാത്ത കേൾക്കാത്ത മാരിയെ
ചെറു കീടമെ നീ ഇത്ര ഭീ കരനോ
ആണവായുധ കോപ്പുകൾ പോലും
നിൻ ആനന്ദനൃത്തത്തിൽ കളിപ്പാവയായ്