ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/അശാന്ത ഭൂമി

20:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അശാന്ത ഭൂമി

എങ്ങും നിശബ്ദത.. ശാന്തത
മഹാമാരിയുടെ നിശബ്ദത
വിജനമായ വഴികൾ നിശ്ചലമായ പൊതു ഇടങ്ങൾ
ഭൂമി ഇത്ര മനോഹരമായിരുന്നോ
കിളികൾ ഇത്ര മനോഹരമായി പാടിയിരുന്നൊ
ഈ ശബ്ദങ്ങൾ, ഈ കളി നാദങ്ങൾ
പിന്നെ അരുവിയുടെ ശബ്ദം
ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നൊ
കൊറോണ തന്ന ഏകാന്തത
പരിഭ്രാന്തി ജീവനു വേണ്ടിയുള്ള നെട്ടോട്ടങ്ങൾ
എന്നിട്ടും നിൻ്റെ പോക്ക് എങ്ങോട്ട്
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക്
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക്
ഇത്രയെ ഉള്ളു നിൻ്റെ അഹങ്കാരം
എന്നാലും എത്ര മനോഹരമാണെൻ്റെ പ്രകൃതി

ഫത്തിമത്ത് ഹിബ
VII ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത