സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്

20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്


     ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന വലിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന് നമുക്കറിയാമല്ലോ. നമ്മുടെ സ്വദേശികളും വിദേശികളുമായ അനേകം സഹോദരങ്ങളെ ഇതിനോടൊകം ഈ വൈറസ് കീഴ്പ്പെടുത്തിയിരിക്കുന്നു. ഇനിയും ഈ വൈറസിനെ നാം വളരാൻ അനുവദിച്ചാൽ ചിലപ്പോൾ നമുക്കും ഈ വൈറസ് ബാധിക്കും. അത് കൊണ്ട് ഈ വൈറസിനെതിരെ പൊരുതുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഉറക്കം കളഞ്ഞ് ഉണർന്നിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടേയും ഇതിനെതിരെ പോരാടുന്ന എല്ലാവരുടേയും നിർദ്ദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ തന്നെ കഴിയുകയാണ് നാം ചെയ്യേണ്ടത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഇവയെ നമുക്ക് കണ്ണ് കൊണ്ട് കാണാൻ കഴിയില്ല. അതു കൊണ്ട് നമ്മൾ നിർബന്ധമായും വ്യക്തി ശുചിത്വം പാലിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങി തിരികെ വീട്ടിലെത്തുമ്പോൾ കൈയും മുഖവും സോപ്പു കൊണ്ട് കഴുകുകയും പുറത്തു പോകുമ്പോൾ മാസ്ക്കോ തൂവാലയോ മുഖത്ത് ആവരണം ചെയ്യുകയും വേണം. തുമ്മുമ്പോൾ വായും മൂക്കും അടച്ചു പിടിച്ച് തുമ്മു ക യും സാമൂഹിക അകലം പാലിക്കയും ചെയ്യണം. ഇങ്ങനെയുള്ള നിർദേശങ്ങൾ പാലിച്ചാൽ തന്നെ നമ്മൾക്ക് ഒരു പരിധി വരെ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും.ആരോഗ്യ പ്രവർത്തകരുടേയും പോലിസിൻ്റേയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ കൊറോണ വൈറസിന് കീഴടങ്ങുകയും നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.അതു കൊണ്ട് നമ്മൾ എല്ലാവരും വീട്ടിലിരുന്ന് തന്നെ ഈ കൊറോണ വൈറസിനെതിരെ പോരാടാം.ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.


Devi krishna
7 B സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത