കോവിഡ് 19

അവൻ അതി ശക്തനാണ്. , മദ്യനിരോധനം നടപ്പാക്കി. വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ചു. , വിവാഹം ലളിതമായും നടത്താമെന്ന് നമ്മെ പഠിപ്പിച്ചു. വായു മലിനീകരണം ഇല്ലാതാക്കി. ജല സ്രോതസുകൾ മാലിന്യമുക്തമാക്കി. മരണം നടന്നാലും അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്ക്കാരം നടത്താം എന്ന് തെളിയിച്ചു. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് നമ്മെ പഠിപ്പിച്ചു. വീട്ടിലുള്ളവർ പരസ്പരം നന്നായി അടുത്തു. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മെ പഠിപ്പിച്ചു.

ദിൽജിത്ത്
2.A ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം