ലോകത്തിന്റെ നീരൊഴുക്കും പാതയിൽ
പതറാതെ നടക്കു മനുജാ
കാലപ്പഴക്കത്തിന്റെ ജീവിത പാഠങ്ങൾ
കൈവിടാതെ കാത്തീടു മനുജാ
എത്രയോ കഠിനതകൾ പഠിച്ചിട്ടും
എത്രയെത്രയോ പ്രളയാനുഭവങ്ങൾ
കോവിഡ് മഹാമാരിയിൽ വീണിട്ടും
എന്തെ സോദരങ്ങളെ നിങ്ങൾ മാത്രമിങ്ങനെ
ഇനിയും വൈകിയില്ല മാനുജരെ
ഇനിമതി പുതിയ നല്ല പാഠങ്ങൾ പഠിച്ചിടാൻ
ഇത്രയും നാൾ പ്രകൃതി നൽകിയ ജീവിതം
നമുക്കൊത്തുചേർന്നു ഈശ്വരനുമുന്നിൽ സാഷ്ടാംഗം നമിക്കാം