സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് .ആരോഗ്യമുള്ള ശരീരത്തെ അത്ര പെട്ടെന്ന് രോഗാണുക്കൾക്കു കീഴടക്കാനാകില്ല . അത്തരക്കാർക്കു രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും .നമ്മുടെ ശരീരം ആരോഗ്യമുള്ളതാകാൻ പോഷകാഹാരം കഴിക്കണം .ദിവസവും രണ്ടു നേരം കുളിക്കണം ,നഖങ്ങൾ വെട്ടണം ,ധാരാളം വെള്ളം കുടിക്കണം , പഴങ്ങളും പച്ചക്കറികളും കഴിക്കണം ,നന്നായി ഉറങ്ങണം ,വ്യായാമം ചെയ്യണം ,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം .ശരീരം വൃത്തിയാക്കുന്നതോടൊപ്പം വീടും പരിസരവും കൂടി വൃത്തിയാക്കണം .ശുദ്ധ വായു കിട്ടുന്നതിന് ധാരാളം മരങ്ങൾ മുറ്റത്തു വച്ചുപിടിപ്പിക്കണം .പ്ലാസ്റ്റിക് കത്തിക്കരുത് .ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം വരുന്നതു തടയാം .നമുക്ക് ആരോഗ്യമുള്ളവരായിരിക്കാം .നല്ല ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |