20:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനെന്ന ചെറുസസ്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയാം മാതാവിന്റെ മാറിൽ നിന്നും
പെട്ടെന്നൊരുനാൾ പൊട്ടി വിരിഞ്ഞു ഞാൻ
പെട്ടെന്നൊരു കാറ്റു വീശി പടുവൃക്ഷങ്ങളും
ഞാനും കാറ്റിലാടിയുലഞ്ഞു.
ആകാശമിരുളുന്നു മഴക്കാറു നിറയുന്നു
മണ്ണിൽ മാറിൽ ഒരിറ്റു മഴത്തുള്ളി വീണു
ഞാനെന്റെ അമ്മയാം ഭൂമിമാതാവിന്റെ
മാറിൽ ചവിട്ടി ആനന്ദനൃത്തമാടി
കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചു.
ഭൂമിയാം മാതാവിന്റെ മക്കളാം പടുവൃക്ഷങ്ങൾ കൊടുങ്കാറ്റിൽ നിലം പതിച്ചു
ഞാനെന്ന ചെറുസസ്യവും
ഭൂമിയാം മാതാവും തനിച്ചായി.