20:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു നാൾ | color= 4 }} <center> <poem> വർണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണം പകർത്തിയ നാളുകളെ
നിശ്ചലമാക്കിയ ഈ കാലമേ
സ്വപ്നച്ചിറകിൽ പറന്നുയരാൻ
കൊതിച്ച ഓരോ പക്ഷിയെയും
കൂട്ടിലാക്കിയ ഈ കാലമേ
മേനി തമ്മിൽ അകലം പാലിച്ചും
മനസ്സുകൾ തമ്മിൽ അടുപ്പിച്ച ഈ കാലമേ
സ്വന്തം മണ്ണിനായി വിയർപ്പ് ഒഴുക്കുന്ന പ്രവാസി കളേ
നിങ്ങളെ മനസ്സോട് ചേർക്കുന്നു.
ആതുര സേവനത്തിനായ് സ്വയം നഷ്ടപ്പെടുത്തി
ഇറങ്ങിത്തിരിച്ച പൂമ്പാറ്റകളേ ....
നിങ്ങളെ ഓർക്കുന്നു നന്ദിയോടെ....
ഓർക്കുക കാലമേ
അതിജീവിക്കും
ഞങ്ങൾ ഒരു നാൾ