ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം, വായു,മണ്ണ്, ഭക്ഷണം ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഉത്തരവാദിത്വം മനുഷ്യനു മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെത്തന്നെ കൊന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് വർദ്ധിച്ചു വരുന്ന വനനശീകരണം മൂലം മ- ണ്ണൊലിപ്പ് എന്ന വിപത്ത് നാം നേരിടുകയാണ്. മേൽ മണ്ണ് ഒഴുകിപ്പോകുന്നതിനാൽ അവയിലെ ജൈവാംശം നഷ്ടപ്പെടുന്നു. അതുപോലെ അയഡിന്റെ അംശവും മണ്ണിന് നഷ്ടപ്പെടുന്നു. വനനശീകരണം നമ്മുടെ കാലാവസ്ഥയെ ആകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറയുന്നതിന് ഇത് ഒരു കാരണമാണ്. നമ്മുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ചൂട് വളരെയധികം വർദ്ധിപ്പിക്കുന്നു. ഇവ മണ്ണിനെയും വെള്ളത്തെയും വിഷകരമാക്കുന്നു. അവ മനുഷ്യർക്ക് ഉപയോഗിക്കുവാൻ പോലും പറ്റാതായിരിക്കുന്നു. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ അന്തരീക്ഷത്തെ വളരെയധികം വിഷമയമാക്കുന്നു. വായുവിൽ കലരുന്ന അണുനാശിനിയുടെ അംശങ്ങൾ നമ്മെ മരണത്തിലേക്കു നയിക്കുന്നു. അതിനാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യന്റെ സവിശേഷ ശ്രദ്ധയിൽ കൊണ്ടു വരാനും പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റേയും പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജൂൺ 5 പരിസര ദിനമായും ഒക്ടോബർ 7 പരിസ്ഥിതി ദിനമായും ആചരിക്കുന്നത്.
|