എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം

19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

നാം നമ്മളെ തന്നെ വൃത്തിയായി സൂക്ഷിക്കുക. പൊതു സ്ഥലങ്ങളിൽ പോകുമ്പോഴും പോയിട്ട് വന്നാലും കയ്യും മുഖവും സോപ്പ് , സാനിറ്റൈസർ ഉപയോഗിച്ച കഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മറ്റും ചെയ്യാതെ രോഗം വാഹകരാകുകയോ രോഗം പരത്തുന്നവരാകുകയോ ചെയ്യരുത്. നാം എപ്പോഴും വൃത്തിയായി ഇരിക്കണം. കൊറോണ ഭീതിയിൽ കഴിയുന്ന ഇപ്പോൾ വ്യക്തിശുചിത്വത്തിനുള്ള പ്രാധാന്യം വളരെ തീവ്രമാണ്.

മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാലകൊണ്ട് മറക്കുക. ഇതൊക്കെ പതിവ് ശീലങ്ങൾ ആക്കുക. ഇതൊക്കെ ശീലിക്കുന്നതിൽ കൂടെ വ്യക്തിയും സമൂഹവും ശുചിത്വത്തിലേക്ക് മാറിവരും. അങ്ങനെ ഒരു പരിധി വരെ കോവിഡ് എന്ന വൈറസിനെ പ്രതിരോധിക്കാൻ കഴിയും. അതുപോലെ പരിസരശുചിത്വവും പാലിക്കണം. ഇതൊക്കെ ശീലമായി മാറ്റിയാൽ നമ്മുടെ സമൂഹത്തെ വൈറസ് ബാധയിൽ നിന്നും പൂർണമായും മുക്തമാക്കാം. നമുക്ക് ഒരുമിച്ച് കൈകോർക്കാം.

ഫവാസ്
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം