സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണക്കാലം ജാഗ്രതയുടെ കാലമാണ് . ഈ ദിവസങ്ങൾ കൊറോണ എന്ന മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് കണക്കുകൂട്ടലുകൾ . സമ്പർക്കമാണ് ഈ മഹാമാരിയെ മറ്റുള്ളവരിലേക്ക് പടർത്തുന്നത് .പനി ,ജലദോഷം ,തുമ്മൽ എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ . കൊറോണയെ തുരുത്തിയോടിക്കാനാണ് ഇന്ത്യാമഹാരാജ്യം അടച്ചുപൂട്ടൽ നടത്തിയിരിക്കുന്നത് . ഇത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് .അതിനാൽ സന്തോഷത്തോടെ ഈ ദിനങ്ങളെ നമുക്ക് സ്വീകരിക്കാം. അതിനാൽ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും നമുക്ക് ഒഴിഞ്ഞു നിൽക്കാം .അതുപോലെ അനാവശ്യയാത്രകൾ ഒഴിവാക്കുക .അത്യാവശ്യാവസ്ഥയിൽ പുറത്തു പോകേണ്ടിവന്നാൽ മുഖത്തു മാസ്ക് ധരിക്കുകയും ഇരുപതു മിനിറ്റു കൂടുമ്പോൾ കൈകൾ സോമാപ്പുപയോഗിച്ചു വൃത്തിയായി കഴുകുകകയും സാനിട്ടറൈസേർ ഉപയോഗിക്കുകയും ചെയ്യുക . നമ്മൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല ഉപയോഗിക്കുക അവധിക്കാലമായതിനാൽ കുട്ടികൾക്കു കളിക്കാനുള്ള ദിവസങ്ങളായിരുന്നു. എന്നാൽ കുട്ടികളാരും പുറത്തിറങ്ങരുത് . കളിക്കാനിറങ്ങിയാൽ മറ്റുള്ളവരുമായി സമ്പർക്കം വരുമെന്നതിനാൽ കളികൾ ഒഴിവാക്കി വീട്ടിൽ ഇരിക്കുമ്പോൾ ധാരാളം നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും അതുപോലെ ജോലിക്കുപോകാനും സാധിക്കാത്തതിനാൽ മാതാപിതാക്കളും വീട്ടിൽത്തന്നെയുണ്ട് .എല്ലാവരുമൊരുമിച്ചുള്ള ഈ ദിനങ്ങൾ നന്മയുടെ ദിനങ്ങളാക്കാൻ നമുക്ക് സാധിക്കണം . ഈ മഹാമാരിയെ നേരിടാൻ നമ്മോടൊപ്പമുള്ള ഭരണകർത്താക്കൾ പറയുന്ന കാര്യങ്ങൾ നമുക്ക് അനുസരിക്കാം . നമുക്കായി കഷ്ട്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ ,പോലീസുകാർ ,സന്നദ്ധപ്രവർത്തകർ എന്നിവർക്കായി നമുക്ക് പ്രാർത്ഥിക്കാം. നാളെയുടെ നന്മയ്ക്കായി നമുക്ക് വീട്ടിലായിരിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |