19:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSBHARATHANNOOR(സംവാദം | സംഭാവനകൾ)(' *{{PAGENAME}}/പരിസ്ഥിതി ശുചീകരണം|പരിസ്ഥിതി ശുചീകരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരമാണ് നമ്മുടെ ഈ കൊച്ചു കേരളം.ഹരിതാഭയും പച്ചപ്പും ഊഷ്മളതയും ചേർന്ന ഈ കൊച്ചു കേരളത്തിൽ ഇന്ന് മാലിന്യം കൂമ്പാരങ്ങൾ മാത്രമാണുള്ളത്.പുഞ്ചിരി തൂകി ഓളങ്ങൾ ഇട്ട് ഒഴുകുന്ന പുഴകൾ ഇന്ന് കരയുന്നു.കാരണം മാലിന്യം.പഴയ പ്രകൃതിയെ തിരികെ കൊണ്ടുവരാൻ നമ്മുക്ക് എന്താണ് ചെയ്യാനാവുക?
പരിസ്ഥിതി ശുചിയാക്കുകയാണ് ആകെയുള്ള മാർഗം.പുഴയിലും തോടുകളിലും കുളങ്ങളിലും മനുഷ്യർ ഉപയോഗിക്കുന്ന എല്ലാ ജല സ്രോതസുകളിലും ഇന്ന് മാലിന്യം ഉണ്ട്. അവയിൽ പല പല രോഗങ്ങളും ഒളിച്ചിരിക്കുന്നുണ്ട് .ഈ പറഞ്ഞ ജലസ്രോതസുകളെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടനവധി പേർ നമുക്കു ചുറ്റുമുണ്ട്. പഴയ പുഴകളെ
തിരിച്ചു കൊണ്ടു വരാനും പരിസ്ഥിതി ശുചിയാക്കാനും നമുക്ക് ഒന്നേ ചെയ്യാനാകൂ അത് പരിസ്ഥിതി ശുചിയാക്കുക എന്നുള്ളതാണ്.നാളത്തെ തലമുറ രോഗങ്ങൾക്ക് അടിമ ആകാതിരിക്കാൻ നാം പരിസ്ഥിതി ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കേണ്ട തുണ്ട്.
രോഗമുക്തമായ സമൂഹത്തിനായി നമുക്ക് പ്രത്യാശിക്കാം.