സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം

19:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യസംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യസംരക്ഷണം

ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന ഘടകം ആഹാരമാണ്. ആഹാരത്തിന്റെ അളവ്, ഗുണം, ലഭ്യത എന്നിവയെല്ലാം ആരോഗ്യ സംരക്ഷണവുമായി ബന്ധപെടുത്തി ചർച്ച ചെയെണ്ടേ കാര്യങ്ങളാണ്.

സന്തുലിതാഹാരത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പലതരം ധാരണകളാണ്. ചിലർക്കത് നിത്യേന പാലു കുടിക്കുകയാണ്. മറ്റു ചിലർക്കാകട്ടെ ദിവസവും ഒരു മുട്ട. എന്നാൽ ഇവരാരും പച്ചക്കറി, പഴങ്ങൾ എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.

ആഹാരത്തിന്റെ അളവും ഗുണവും ഒരുപോലെ പ്രധാനമാണ്. എന്നുവെച്ചു അമിതാഹാരം പാടില്ല. അത് പൊണ്ണത്തടിയും, പ്രേമേഹവും, ഉയർന്ന രക്ത സമ്മർദവും ഒക്കെ സമ്മാനിക്കും. അതിനാൽ ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുകയും വേണം. വയറു നിറച്ചു ഭക്ഷണം കഴിക്കാതെ വിശപ്പടക്കാൻ മാത്രം കഴിക്കുക.

ആരോഗ്യസംരക്ഷണത്തിനായി സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. അത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തുന്നു. നമ്മുടെ സമൂഹത്തിൽ ജനകീയ ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നിവ അപ്രെസ്ക്തമായി കൊണ്ടിരിക്കുകയാണ്. ഇത് വീണ്ടെടുക്കുക എന്നത് ഇന്നൊരു അനിവാര്യതയാണ്.

മെറിൻ. ബി. രഞ്ജി
10 സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം