സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിന്റെ അടിസ്ഥാനം
ശുചിത്വം ജീവിതത്തിന്റെ അടിസ്ഥാനം
പ്രാചീന കാലം മുതൽ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണ് എന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യo പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാ യാണ്. മാത്രമല്ല ആരോഗ്യവസ്ഥ ശുചിത്വഅവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പൊഴുo ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോതനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് ആരും കാണാതെ മാലിന്യം നിരത്തു വക്കിൽ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന , വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപടസംസ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എണ്ണബഹുമതിക്ക് നാം അർഹരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു. ആവർത്തിച്ച് വരുന്ന പകർച്ചവ്യാധികളുംഇടക്ക് മഹാമാരിയായി വരുന്ന കൊറോണ പോലുള്ള രോഖങ്ങൾക്കും പ്രധാന കാരണം ശുചിത്വമില്ലായ്‌മയാണ്. അത് നാം തിരിച്ചറിയേണ്ടതാണ്. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കിക്കോ പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ നാട്ടം തിരിയുന്നു മാലിന്യത്തിന്റെ പേരിൽ സംസ്ഥനത്ത് സംഘര്ഷങ്ങള് ഉടലെടുക്കുന്നു ഇതു പ്രസ്‌നമാണ്. ശുചിത്വം വേണമെന്ന് അറിഞ്ഞിട്ടും അതു ഇല്ലാതെ നമ്മൾ ജീവിക്കുന്നു. ഇന്ന് നമ്മൾ കൊറോണ എന്നൊരു മഹാമാരിയുടെ പിടിയിൽ പെട്ടിരിക്കുകയാണ് ശുചിത്വം ഇല്ലാതെ ഇതിനെ മറികടക്കാൻ നമുക്ക് സാധിക്കില്ല അതുകൊണ്ട് വളരെ ജാഗ്രയോടെ ഇതിനെ നമുക്ക് പ്രതിരോധിക്കണം. അതിനു നാം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പരാമർശിക്കുന്നു. ഇടക്ക് ഇടക്ക് കയ്കൾ നന്നായി ഹാൻഡ് വാഷോ സെന്ടയിസറോ കൊണ്ടു ശുചിയാക്കണം, പിന്നെ പൊതു പരിപാടികൾ മിക്കതും ഒഴിവാക്കണം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക,വായിലോ മൂക്കിലോ കൂടെക്കൂടെ തൊടാതിരിക്കുക. ഇതൊക്കെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. ഇത് കോറോണയെ മാത്രമല്ല ഏതു രോഗത്തിന്റെയും പ്രതിവിധിയാണ്. ഇതൊക്ക നിസ്സാരഭാവത്തിൽ കണ്ട് നിരാശിച്ചാൽ മരണം വരെ സംഭവിക്കാം അതുകൊണ്ട് ശുചിത്വം ജീവിതമായിക്കണ്ടു ഇതിനെ പ്രതിരോധിക്കുക ആരോഗ്യത്തോടെ നിലനിൽക്കുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |