ഗവ. എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/ കടങ്കഥ
കടങ്കഥ
പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത് . കടങ്കഥകൾ ലോകത്ത് എല്ലായിടത്തും പ്രചാരത്തിലുണ്ട് .ഇതൊരു സാഹിത്യ വിനോദം കൂടെയാണ് .കുസൃതി ചോദ്യം അഴിപ്പാൻ കഥ തോൽക്കഥ എന്നീ പേരുകളും ഇതിനുണ്ട് .മലയാളത്തിൽ കടങ്കഥക്കു കുട്ടികളുടെ ഇടയിൽ വലിയ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്ന കവിയായിരുന്നു . മൂന്നു ചിറകുള്ള വവ്വാൽ - സിലിങ് ഫാൻ മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി - റോസാപ്പൂവ് കണ്ടാൽ അറിയില്ല കൊണ്ടാൽ അറിയാം - കാറ്റ് തൊട്ടാൽ പിണങ്ങും ചങ്ങാതി - തൊട്ടാവാടി
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |