സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/പ്രകൃതി

18:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു
താരും തളിരും കായ്കനികളും
നീരും മണ്ണും വിതാനവും
കാരുണ്യവാനാം ദൈവത്തെയും

നശിപ്പിച്ചു ഞാനതിനെ
എന്നാർത്തിപൂണ്ട കരങ്ങൾ
കൊന്നു ജീവനെപ്പോലെയും
നിലവിളികളെങ്ങും കാഹളധ്വനിപോലെ

നിശബ്ദമാം ഈ ഭൂമിയിൽ
ഞാനാസ്വദിക്കേണം സ്നേഹമായ്
അവളില്ല ഞാനുമില്ലൂഴിയൽ
വേണ്ട വികസനമതൊന്നും

കർഷകരാം അന്നദാതാക്കളെ
നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ്
ഒത്തൊരുമയോടെ ഏർപ്പെടാം
കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .

 

അനുഗ്രഹ
3A സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത