സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/അറിവ്

18:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് St. Alosious L P S Chirayinkeezhu/അക്ഷരവൃക്ഷം/അറിവ് എന്ന താൾ [[സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയി...)
അറിവ്


ഒരിക്കൽ ഒരു പിതാവ് മകനുമായി ദീർഘയാത്രയ്ക്കായി ഒരുങ്ങി .കൈയ്യിൽ ഒരു വടിമാത്രം എടുത്ത് നടക്കുവാനാരംഭിച്ചു . പിതാവ് മുന്നിലും മകൻ പിന്നിലും .അത്യാവശ്യം മാത്രം സംസാരം .എന്നാലും അവൻ സന്തോഷവാനാണ് .അവന് കുസൃ തിയോ ശാഠ്യങ്ങളോ ഒന്നും തന്നെയില്ല .പ്രക്രതിയിലെ എല്ലാ വസ്തുക്കളും വളരെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു . വഴിയിൽ വളരെയധികം തടസ്സങ്ങൾ ഉണ്ടെങ്കിലും അതൊന്നും അവർ ശ്രദ്ധിച്ചതേയില്ല .അവർക്ക് ദാഹമനുഭവപ്പെട്ടപ്പോൾ വടി മണ്ണിൽ കുത്തി വെള്ളം കണ്ടെത്തുന്നു .വിശന്നപ്പോൾ മുന്നിൽ കണ്ട മൃഗത്തിനെ കൊന്നു ഭക്ഷിക്കുന്നു .ആവശ്യത്തിൽ കൂടുതൽ പ്രക്രതിയിൽ നിന്നും ഒന്നും തന്നെ അവർ എടുത്തിരുന്നില്ല .യാത്രയിൽ വന്യമൃഗങ്ങൾ ഇവരെ കാണുന്നു .പക്ഷെ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ അവർ ഒരിടത്തും ഒാടിയൊളിക്കുന്നില്ല .യാത്രക്കിടയിൽ ചില സുഹൃത്തുക്കളെ കാണുന്നു. അവർ തങ്ങളുടെ സ്വത്തിൽ നിന്നും പണമല്ല സാധനങ്ങൾ കൈമാറുന്നു .അവിടെയും പരിമിതമായ സംസാരം .യാത്ര യുടെ അവസാനത്തിൽ പിതാവ് തനിക്ക് ലഭിച്ച വസ്തുക്കളിൽ ഏറ്റവും നല്ലത് മകനെ ഏൽപ്പിച്ച് അവനെ ഒറ്റക്ക് യാത്ര യാക്കുന്നു . ഒരിക്കലും മകനെ ഒാർത്ത് അദ്ദേഹം വിലപിക്കുകയോ ഭയക്കുകയോ ചെയ്തില്ല .കാരണം ആ പിതാവ് തൻെറ മകന് ആവശ്യമായതെല്ലാം നൽകിക്കഴിഞ്ഞതുകൊണ്ടു തന്നെ .പ്രകൃതി തന്നെയാണ് നമ്മുടെ പാഠപുസ്തകം അതിലെ വായനക്കാർ മാത്രമാണ് നമ്മളോരോരുത്തരും വളരാം നേരോടെ ...


ആദർശ്
4A സെൻെ്റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് .
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ