ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

17:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ വൈറസ്

ചൈനയിൽ നിന്നും പുറപ്പെട്ടൊരീ വൈറസ്
കോവിഡ്-19 എന്നതിനെ വിളിപ്പൂ നാം
മാലോകരെയെല്ലാം ഭീതിയിലാക്കീട്ടു
മരണം വിതയ്ക്കുന്നതിന്നീ വൈറസുകൾ

കൊറോണയ്ക്കതിരായ് മരുന്നുകളില്ലത്രെ
പക്ഷേ ഭീരുക്കളാവേണ്ടതില്ലിന്നു നാം
ഡോക്ടറും സർക്കാരും ചൊല്ലുന്ന കാര്യങ്ങൾ
മാനിക്കുക വേണമിന്നു നാം കൂട്ടരേ

സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കൂ
ഒരു മീറ്റർ അകലത്തിൽ നിൽക്കേണമിന്നു നാം
കഷ്ടകാലമിതും പോയി മറ‍ഞ്ഞിടും
പുത്തൻ പ്രഭാതമുണ്ടായ് വരും കൂട്ടരേ

കൃഷ്ണപ്രിയ
9 A ജി.എച്ച്.എസ് കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത