നടുങ്ങുന്നു ലോകം...... മൂന്നക്ഷരം കേൾക്കുമ്പോൾ ....... തിരക്കുള്ള മനുഷ്യരെല്ലാം അഭയം പ്രാപിച്ചു തൻ കുടിലിൽ പണ്ഡിതനില്ല പാമരനില്ല ദരിദ്രനെന്നില്ല പണക്കാരെന്നില്ല വർഗ്ഗീയതയില്ല പക്ഷഭേദമില്ല തുല്യരാം നാം ഈ മാരിക്കു മുന്നിൽ ലോകമൊന്നാകെ പിടിച്ചുകുലുക്കിയ മനുഷ്യനെ മൊത്തം ദുഃഖത്തിലാക്കിയ വ്യാധിയെ കൂട്ടായ് അകറ്റിടേണം ഭൂമിയെ പിന്നെയും സ്വർഗ്ഗമാക്കാൻ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത