ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ
ശുചിത്വശീലങ്ങൾ
ശുചിത്വം മാനവരാശിക്ക് അത്യാവശ്യമാണ്.അതിൻ്റെ ആവശ്യകത മനുഷ്യൻ അറിഞ്ഞിരിക്കേണ്ടതാണ്.വ്യക്തിശുചിത്വം എന്നാൽ മനുഷ്യൻറ ആരോഗ്യത്തിൻ്റ പ്രാഥമികഘടകമാണ്.വ്യക്തിയശുചിത്വം ഇല്ലെങ്കിൽ പലവിധ രോഗങ്ങളും പിടിപെടും.ചിലമനുഷ്യർ വ്യക്തി ശുചിത്വം പാലിക്കാറില്ല.വ്യക്തി ശുചിത്വം ഉണ്ടെങ്കിൽനമുക്ക് രോഗപ്രതിരോധം ലഭിക്കും. നമ്മൾ ശരീരത്തിലും ആഹാരത്തിലും പരിസരത്തും മാത്രം ശുചിത്വം പാലിച്ചാൽ പോര ജീവിതചര്യയിലും ശുചിത്വം പാലിക്കണം.ശുചിത്വങ്ങൾ പലവിധത്തിലുണ്ട്.ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളംരാവിലെ ഉറക്കമുണർന്നാൽ തന്നെ പഞ്ചശുചിത്വം പലിക്കണമെന്നാണ് പറയുന്നത്. ദന്തശുദ്ധിവരുത്തുക,മലമൂത്രവിസർജ്ജനം നടത്തുക,സ്നാനംചെയ്യുക എന്നിവ അതിൽപെടുന്നു. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വം .പരിസരശുചിത്വം ഇല്ലെങ്കിൽ ജിവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നതാണ്.നമ്മുടെ വീട്ടാവശ്യത്തിന് വാങ്ങുന്നധാന്യങ്ങളും പച്ചക്കറികളും പഴവർഗ്ഗങ്ങളുംനന്നായി കഴുകി ഉപയോഗിക്കുകയും വേണം.അന്തരീക്ഷം ശുദ്ധീകരിക്കുന്നതിന്പ്രകൃതിതിദത്ത മാലിന്യങ്ങൾ കത്തിക്കാതെ ചെടികൾക്കും പച്ചക്കറികൾക്കുംവളമായി ഉപയോഗിക്കാം.വീടുംപരിസരവും വൃത്തിയാക്കുകയും കിണറുകളും മറ്റ് ജലസ്റോതസ്സുകളും ശുചിത്വംവത്കരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. പരിസരശുചിത്വം ലോകത്തിൻ്റ നൻമയ്ക്കുവേണ്ടിയാണ്.ശുചിത്വം കൊണ്ട് രോഗമില്ലാത്ത ജനതയെ വാർത്തെടുക്കാൻ കഴിയും.രോഗമില്ലാത്ത ഒരു നല്ല നാളേക്കായി ശുചിത്വം ശീലമാക്കാം.
|