ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/ഒരു പെൺകിടാവിന്റെ നോവ്

ഒരു പെൺകിടാവിന്റെ നോവ്

ഒന്നൊന്നും അറിയാത്ത ഒരു കൊച്ചു പൈതലായാണ് ഓരോ പെൺകുഞ്ഞിനേയും ഈ ഭൂമിയിലേക്ക് പിറന്നിടുന്നത്. അന്നില്ലെങ്കിലും പിറന്നതിന്റെ പിറ്റേന്ന് തുടങ്ങും 'പെൺകുട്ടിയാണല്ലേ? ' ആ ഒരു ചോദ്യത്തിൻ മുന്നിൽ പകച്ചു പോകും ഒരു പെണ്ണ് തന്നെയായിരുന്ന ഈ കുഞ്ഞിന്റെ അമ്മ. അച്ഛന്റെയും അമ്മയുടേയും മാലാഖയായി അവൾ വളർന്നു. തെറ്റെന്തെന്ന് ശരിയെന്താണ് എന്ന് അറിയാത്ത ഈ ലോകത്തിൽ. പാറിപ്പറന്നു നടന്നിരുന്ന അവളുടെ ബാല്യം അവസാനിച്ചു. പിന്നെ മെല്ലെ മെല്ലെ ചെറിയ പരിഭവങ്ങളും വേദനകളും അവൾ മനസ്സിലാക്കി. കൂടുതലായി അവൾ അടുത്തിരുന്നത് പിതാവിനോടാവും. അവൾ പ്രായമറിയിച്ചതിൽ പിന്നേ അവർക്കിടയിൽ ഒരു അകൽച്ച വരും. അതിൽ സ്വാതന്ത്രവും അവസാനിക്കും. അവളിൽ വന്നു തുടങ്ങിയ മാറ്റങ്ങൾ :മുഖത്തിലെ തുടുപ്പ്, കണ്ണിലെ തെളിച്ചവും തിളക്കവും അവളുടെ അമ്മയിൽ നൊമ്പരമുണ്ടാക്കും. അങ്ങനെ അവൾ സ്വയം അവളിലേക്ക് തന്നെ ഒതുങ്ങി കൂടും.

           വിനോദയാത്രയായാലും, തനിച്  പുറത്ത് പോകാനും സമൂഹം അവൾക്ക് മുന്നിൽ ഒരു കടമ്പ പണിയും. പത്ത് പതിനഞ്ച് വർഷം പിന്നിട്ടപ്പോൾ ഇത്ര ഏറെ അവഗണനകളും തടസങ്ങളും അവൾക്ക് മുന്നിൽ ഉയർന്നു തുടങ്ങി. അങ്ങോട്ട്‌ പോകരുത്, അന്യരെ നോക്കരുത് എന്നിങ്ങനെ.... 
പിച്ചിച്ചീന്താൻ  തക്കം പാർത്തിരിക്കുന്ന കഴുകന്മാർക്കിടയിൽ എങ്ങനെ ഒരു സ്ത്രീ മുന്നേറും???
റമീന
10 ജി ജി എച്ച് എസ് എസ് കല്ലടത്തൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]