സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രാർത്ഥന
പ്രാർത്ഥന
ഇന്ന് ലോകം മുഴുവൻ മഹാമാരി വിതയ്ക്കുകയാണ് കൊറോണ എന്ന വൈറസ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതിനാൽ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ് . എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ രോഗമുക്തി നേടുന്നതും ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ളതുമായ സംസ്ഥാനം കേരളമാണ് .നമ്മുടെ സർക്കാർ നിഷ്കർഷിക്കുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ കടമ. നിപ്പ യെയും പ്രളയത്തെയും അതിജീവിച്ച നമുക്ക് കൊറോണയെയും പിടിച്ചുനിർത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
|