17:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380(സംവാദം | സംഭാവനകൾ)('==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= തണ്ണീർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിറക് തളരുന്നു ചുണ്ട് വരളുന്നു
പാറിപ്പറന്നിടാൻ വയ്യെനിക്ക്
ആശയോടെ കണ്ടൊരാ നീർ തടത്തിൽ
ഒരു തുള്ളി നീർ പോലും കാൺമാനില്ല.
വീണ്ടും പറന്നു ഞാൻ പൈദാഹത്താൽ മുറ്റത്തുള്ളൊരാ
പൈപ്പിൻ ചുവട്ടിലേക്കുറ്റു നോക്കി
മറ്റൊരു മാർഗവും കാണാതെ
ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം
കണ്ടുഞാനാ വീട്ടിനകത്തളത്തിൽ
വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു.
തെല്ലിടനിന്നു ഞാൻ ആശയോടെ
വീണ്ടും പറന്നു കുടിനീരിനായി
അകലെ ഞാൻ കണ്ടൊരു കൊച്ചു വീട്
കേട്ടു ഞാൻ കിളികൾ തൻ കളകൂജനം
ഒരു കൊച്ചു കുഞ്ഞിൻ കിളിക്കൊഞ്ചലും
കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി
അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ
പാറിപ്പറക്കുന്ന പലവർണ്ണപൂമ്പാറ്റകൾ
കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ
കനിവോടെ വെച്ചൊരാതെളിനീർ പാത്രം
ദാഹമകറ്റിയാ കുഞ്ഞു മനസിനെ ഞാൻ വണങ്ങി
ഉണർവോടെ പാറിപ്പറന്നു ഞാൻ വാനിടത്തിൽ