ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/പ്രക്യതി സംരക്ഷണം
പ്രക്യതി സംരക്ഷണം
പ്രക്യതി സംരക്ഷണം നമ്മുടെ കടമയാണ്. ആകാശം,ഭൂമി,വെള്ളം,വായൂ,വനങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രക്യതി.പ്രക്യതി നമ്മുടെ അമ്മയാണ്. നാം പ്രക്യതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു.വാഹനങ്ങളുടെ പുകയും ഫാക്ടറികളുടെ പുകയും പ്ളാസ്‍റ്റിക്കുകൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുകയുമാണ് വായൂമലിനീകരണത്തിന് കാരണം. അത്‍ നമ്മുടെ ശുദ്ധവായുവിന്റെ അളവ്‍ കുറക്കുന്നു.മനുഷ്യന്റെ രക്ഷകനായി രംഗത്ത്‍വന്ന പ്ളാസ്‍റ്റിക്ക് ഇന്ന് അവന്റെ അന്തകനായി മാറിയിരിക്കുന്നു. ജലവും,വായുവും,ഭൂമിയും പ്ളാസ്‍റ്റിക്ക് കൊണ്ട്‍ മലിനാമായിരിക്കുന്നു. നാം തന്നെ വിചാരിച്ചാലെ പ്ളാസ്‍റ്റിക്കെന്ന വില്ലനെ നമ്മുടെ ജീവിതത്തിൽനിന്നും ഒഴിവാക്കാൻ കഴിയുകയുള്ളൂ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |